---
title: "എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ "
english_title: "AKSTU District Conference at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89672/akstu-district-conference-at-perampra"
published_at: "2023-01-11T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bed16203179_OBIT_CARD_JPG.JPG"
keywords: []
---

# എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ജനുവരി 28, 29 തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കും. ജനവരി 28ന് പൊതുസമ്മേളനം, 29 ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും.

## Article Content

**പേരാമ്പ്ര: **ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ജനുവരി 28, 29 തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കും. ജനവരി 28ന് പൊതുസമ്മേളനം, 29 ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ നയം - ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ്, ചെസ്‌കോമ്പറ്റീഷന്‍, ചിത്രകാരന്മാരുടെ കൂട്ടായ്മ യൂസഫ് കോറോത്ത് (ചെയര്‍മാന്‍), കെ.കെ.ഭാസ്‌ക്കരന്‍, ടി.ശിവദാസന്‍ (വൈസ് ചെയര്‍മാന്‍മാര്‍), ബി.ബി. ബിനീഷ് (കണ്‍വീനര്‍), കെ.ആദര്‍ശ് (ട്രഷറര്‍ ), കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.വി.ആനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.പ്രദീപന്‍, എ.കെ.ചന്ദ്രന്‍, യൂസഫ് കോറോത്ത്, സി.ബിജു, ടി.ഭാരതി, കെ.വി സജിത്ത്, കെ.കെ.ഭാസ്‌കരന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, ഗോപാലകൃഷണന്‍ തണ്ടോറപ്പാറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89672/akstu-district-conference-at-perampra)