---
title: "സിവില്‍ സര്‍വ്വീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നു "
english_title: "The government is making a move to destabilize the civil service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89678/the-government-is-making-a-move-to-destabilize-the-civil-service"
published_at: "2023-01-11T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63beda2b673c2_OBIT_CARD_JPG.JPG"
keywords: []
---

# സിവില്‍ സര്‍വ്വീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നു 

> **Lead Summary:** ** പേരാമ്പ്ര:** സംസ്ഥാനത്ത് പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സിവില്‍ സര്‍വ്വീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേരള എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.പി.ബോബന്‍.

## Article Content

** പേരാമ്പ്ര:** സംസ്ഥാനത്ത് പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സിവില്‍ സര്‍വ്വീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേരള എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.പി.ബോബന്‍.

തസ്തികകള്‍ വെട്ടികുറച്ചും പിന്‍വാതില്‍ നിയമനം നടത്തിയും സിവില്‍ സര്‍വ്വീസിനെ ഡൗണ്‍സൈസ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അട്ടിമറിച്ച് സര്‍ക്കാര്‍ സര്‍വ്വീസിനെ അനാകര്‍ഷകമാക്കുകയാണെന്ന് അദ്ദഹം പറഞ്ഞു.

കേരള എന്‍.ജി.ഒ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധന പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അനീഷ് അദ്ധ്യക്ഷനായി.

ചടങ്ങില്‍ ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.ടി.മധു, ബിനു കോറോത്ത്, എം.ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.ടി.ജിതേഷ്, വി.പ്രതീഷ്, മധു രാമനാട്ടുകര, വി.പി.രജീഷ്‌കുമാര്‍, ഇ.സുരേഷ്ബാബു, എം.ഷാജീവ്കുമാര്‍, സിബി, ലജീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89678/the-government-is-making-a-move-to-destabilize-the-civil-service)