---
title: "ഭക്ഷ്യവിഷബാധ: മുന്‍ കരുതല്‍ നടപടികളുമായി പേരാമ്പ്ര പഞ്ചായത്ത് "
english_title: "Food poisoning: Perampra panchayat with precautionary measures"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89684/food-poisoning-perampra-panchayat-with-precautionary-measures"
published_at: "2023-01-11T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bee04489641_OBIT_CARD_JPG.JPG"
keywords: []
---

# ഭക്ഷ്യവിഷബാധ: മുന്‍ കരുതല്‍ നടപടികളുമായി പേരാമ്പ്ര പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഭക്ഷ്യവിഷബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍ ഉടമകളുടെ അടിയന്തിര യോഗം ചേര്‍ന്നു.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഭക്ഷ്യവിഷബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍ ഉടമകളുടെ അടിയന്തിര യോഗം ചേര്‍ന്നു.

സ്ഥാപനങ്ങളില്‍ ശുചിത്വപരിപാലനത്തിന് പരമ പ്രാധാന്യം നല്‍കുന്നതിനും ഗുണമേന്മയില്ലാത്തതും, മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കര്‍ശനമായി ഉപേക്ഷിക്കുന്നതിനും ഭക്ഷ്യവിഷബാധ കൂടുതലായി കണ്ടുവരുന്ന ഷവര്‍മ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു.

ഹോട്ടല്‍, കൂള്‍ബാര്‍ തൊഴിലാളികള്‍ക്ക് രണ്ട് ദിവസങ്ങളിലായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. സ്ഥാപനങ്ങള്‍ ആരോഗ്യ പഞ്ചായത്ത് ജീവനക്കാര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതും, ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവ അടച്ചുപൂട്ടുന്നതിനും യോഗത്തില്‍ ധാരണയായി.

പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, സെക്രട്ടറി എല്‍.എന്‍ ഷിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരിത്ത്, അസീസ്, വ്യാപാരസംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89684/food-poisoning-perampra-panchayat-with-precautionary-measures)