---
title: "സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: കേരള കോണ്‍ഗ്രസ് (എം)"
english_title: "Supreme Court verdict welcome: Kerala Congress (M)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89885/supreme-court-verdict-welcome-kerala-congress-m"
published_at: "2023-01-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01b6caaf5b_OBIT_CARD_JPG.JPG"
keywords: []
---

# സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: കേരള കോണ്‍ഗ്രസ് (എം)

> **Lead Summary:** ** പേരാമ്പ്ര: **സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് വിധിയില്‍ കേരളത്തിന്റെ ആശങ്ക പരിഗണിക്കുമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ്(എം ) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.

## Article Content

** പേരാമ്പ്ര: **സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് വിധിയില്‍ കേരളത്തിന്റെ ആശങ്ക പരിഗണിക്കുമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ്(എം ) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.

കരുതല്‍ മേഖല വനത്തിനുള്ളില്‍ ആകണമെന്നും സുപ്രീംകോടതി വിധി വന്ന സമയത്ത് തന്നെ ഉപഗ്രഹ സര്‍വ്വേ പ്രായോഗികം അല്ലെന്നും ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്നും പഞ്ചായത്ത് തലത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കണം എന്നും എന്നും യോഗം വിലയിരുത്തി.

കൂടാതെ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ പ്രസിദ്ധപ്പെടുത്തണമെന്നും എംപവര്‍ കമ്മിറ്റിക്കു മുമ്പില്‍ വ്യക്തമായ റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസ്( എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപിയാണ് സമര്‍പ്പിച്ചത് എന്നും വിലയിരുത്തല്‍ ഉണ്ടായി.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ പാലേരി, യൂത്ത് ഫ്രണ്ട് (എം ) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ്, ജയ്‌സണ്‍ ജോസഫ്, ജോസ് കുട്ടി പുരയിടത്തില്‍, കെ.കെ അബ്ദുല്ല, രാജീവന്‍ തച്ചോളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89885/supreme-court-verdict-welcome-kerala-congress-m)