---
title: "റാബീസ് ഫ്രീ പേരാമ്പ്ര ക്യാെമ്പയിനു തുടക്കമായി "
english_title: "Rabies Free Perampra Camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89918/rabies-free-perampra-camp-has-started"
published_at: "2023-01-12T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c03c1397897_OBIT_CARD_JPG.JPG"
keywords: []
---

# റാബീസ് ഫ്രീ പേരാമ്പ്ര ക്യാെമ്പയിനു തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര**: തെരുവ് നായകള്‍ക്ക് പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതിനായുളള 'റാബീസ് ഫ്രീ പേരാമ്പ്ര പദ്ധതിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര**: തെരുവ് നായകള്‍ക്ക് പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതിനായുളള 'റാബീസ് ഫ്രീ പേരാമ്പ്ര പദ്ധതിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

പേരാമ്പ്ര മരക്കാടി സ്‌ക്വയറില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ കലക്ടര്‍ നരസിംഹഗുരി ടി.എല്‍.റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ തെരുവ് നായകള്‍ കൂടുതലായുളള 40 ഹോട്‌സ്‌പോട്ടുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഹോട്‌സ്‌പോട്ടുകള്‍ പരിശീലനം ലഭിച്ച നായപിടുത്തക്കാര്‍ക്കൊപ്പം സന്ദര്‍ശിച്ച് സ്‌പോട്ട് വാക്‌സിനേഷന്‍ നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.

പഞ്ചായത്തിലെ തെരുവ് നായക്കളുടെ ആകെ പോപ്പുലേഷനായി 350 ല്‍ 100 നായകള്‍ക്ക് ഉദ്ഘാടന ദിവസം തന്നെ വാക്‌സിനേഷന്‍ നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ .പ്രമോദ് അദ്ധ്യക്ഷനായി.

ചടങ്ങിന് സെക്രട്ടറി എല്‍.എന്‍ ഷിജു സ്വാഗതം പറഞ്ഞു. ചടങ്ങിന് വൈസ് പ്രസിഡണ്ട് കെ.എം റീന, മിനി പൊന്‍പറ, യു.സി.ഹനീഫ, കെ.കെ പ്രേമന്‍, അര്‍ജുന്‍ കറ്റയാട്ട്, സത്യന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.രവി, ഒ.പി മുഹമ്മദ് എന്നിര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വെറ്റിനറി സര്‍ജന്‍ വിജിത, ലൈഫ് സ്റ്റേറ്റ് ഇന്‍സ്‌പെക്ടര്‍ ദീപ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89918/rabies-free-perampra-camp-has-started)