---
title: "മേപ്പയ്യൂര്‍ മുന്‍ എംഎല്‍എ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു "
english_title: " Mepayyur Former MLA Panarat Kunji Muhammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89962/mepayyur-former-mla-panarat-kunji-muhammad-passed-away"
published_at: "2023-01-13T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0d263a3232_1mla.jpg"
keywords: []
---

# മേപ്പയ്യൂര്‍ മുന്‍ എംഎല്‍എ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു 

> **Lead Summary:** ** എടച്ചേരി : **മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു.

## Article Content

** എടച്ചേരി : **മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു.

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എടച്ചേരി നെല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു.

മേപ്പയ്യൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

നാദാപുരം മേഖലയിലെ സമാധാന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച നേതാവാണ് ഓര്‍മയാകുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89962/mepayyur-former-mla-panarat-kunji-muhammad-passed-away)