---
title: "വീണു കിട്ടിയ സ്വര്‍ണ്ണം തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി "
english_title: "The students set an example by returning the gold they had lost naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90048/the-students-set-an-example-by-returning-the-gold-they-had-lost-naduvannur"
published_at: "2023-01-13T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c126918085c_1mathrika1.jpg"
keywords: []
---

# വീണു കിട്ടിയ സ്വര്‍ണ്ണം തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി 

> **Lead Summary:** **നടുവണ്ണൂര്‍: **കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

## Article Content

**നടുവണ്ണൂര്‍: **കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്.

കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം കുട്ടികള്‍ അധ്യാപകരെ ഏല്‍പിക്കുകയായിരുന്നു.

സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കുട്ടികള്‍ തന്നെ ഉടമയായ ദേവനന്ദയ്ക്ക് സ്വര്‍ണ്ണം കൈമാറി. കുട്ടികളെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

പിടിഎ പ്രസിഡന്റ് കെ.പി. സത്യന്‍, പ്രധാനധ്യാപകന്‍ ടി. മുനാസ്, ഡെപ്യൂട്ടി പ്രധാനധ്യാപിക എം. റീനാ കുമാരി, സ്റ്റാഫ് സെക്രട്ടറി വി.സി. സാജിത്, വി. സുരേഷ് കുമാര്‍, പി.സി. നിര്‍മ്മല, പി. ബിജീഷ്, മോമി രാജീവ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90048/the-students-set-an-example-by-returning-the-gold-they-had-lost-naduvannur)