---
title: "പാലില്‍ വെള്ളം ചേര്‍ത്തു; ജീവനക്കാരന് സസ്‌പെന്‍ഷന്‍ "
english_title: "Water is added to the milk; Suspension of employee kuttiyedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90065/water-is-added-to-the-milk-suspension-of-employee-kuttiyedi"
published_at: "2023-01-13T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c13a0fdea81_1paia.jpg"
keywords: []
---

# പാലില്‍ വെള്ളം ചേര്‍ത്തു; ജീവനക്കാരന് സസ്‌പെന്‍ഷന്‍ 

> **Lead Summary:** **കുറ്റ്യാടി: **പാലില്‍ വെള്ളം ചേര്‍ത്ത പാല്‍ സൊസൈറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

## Article Content

**കുറ്റ്യാടി: **പാലില്‍ വെള്ളം ചേര്‍ത്ത പാല്‍ സൊസൈറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

മരുതോങ്കര ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ ജീവനക്കാരന്‍ ഷാജി മുഞ്ഞാടിനെയാണ് സംഘം അഡ്മിനിസ്‌ട്രേഷന്‍ ടെസ്റ്റര്‍ ജോലിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

പാലിന്റെ ഗുണമേന്മ കുറയുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഷാജി പാലില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്തിയത്.

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കര്‍ഷകര്‍ അറിയിച്ചതനുസരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും സ്ഥലത്തെത്തുകയും തട്ടിപ്പ് നേരില്‍ കണ്ട് ബോധ്യമാവുകയും ചെയ്തു.

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഷാജിയെ ടെസ്റ്റര്‍ ജോലിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പാലിന്റെ ഗുണമേന്മ (ടെസ്റ്റര്‍) ജോലിയാണ് ഷാജിക്ക്.

സൊസൈറ്റിയില്‍ അളന്നു നല്‍കുമ്പോള്‍ നടത്തുന്ന പരിശോധനയില്‍ പാലിന് ഗുണനിലവാരമുണ്ട്. എന്നാല്‍ പിന്നീട് പാലിന്റെ ഗുണനിലവാരം കുറയുന്നു.

ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്നറിയാന്‍ ക്ഷീര കര്‍ഷകര്‍ നടത്തിയ അന്വേഷണം ഷാജിയിലാണ് ചെന്നെത്തിയത്. ഇതോടെ ഇയാള്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നത് പുറത്തറിയുകയായിരുന്നു.

മരുതോങ്കര ക്ഷീര സംഘത്തിന്റെ പശുക്കടവില്‍ പാല് സൂക്ഷിക്കാനുള്ള കൂളര്‍ സംവിധാനം ഇല്ലാത്തതിനാല്‍ കുണ്ടുതോട് സംഘത്തിലാണ് പാല്‍ സൂക്ഷിക്കുന്നത്.

പശുക്കടവില്‍ നിന്ന് കുണ്ടുതോടിലേക്ക് വാഹനത്തില്‍ പാല്‍ എത്തിക്കുന്നതിനായി മില്‍മ നിയോഗിച്ചത് ഷാജിയെയാണ്. വാഹനത്തില്‍ വച്ചാണ് ഇയാള്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നത്.

കഴിഞ്ഞദിവസം വെള്ളം കലര്‍ത്തിയ പാല്‍ വണ്ടിയിലെ പാലില്‍ ഒഴിക്കാന്‍ ശ്രമിക്കുന്നതിടെ കയ്യോടെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90065/water-is-added-to-the-milk-suspension-of-employee-kuttiyedi)