---
title: "സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് സി.സി പെര്‍മിറ്റ് "
english_title: "CC permit for CNG autorickshaws"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90086/cc-permit-for-cng-autorickshaws"
published_at: "2023-01-13T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c23e75c89fc_1_autto1.jpg"
keywords: []
---

# സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് സി.സി പെര്‍മിറ്റ് 

> **Lead Summary:** 2021 നവംബര്‍ ഒന്ന് മുതല്‍ 2022 ഡിസംബര്‍ 25 വരെ പുതിയ സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് സി.സി പെര്‍മിറ്റ് നല്‍കുന്നു. അപേക്ഷാഫീസ് അടക്കുകയും പെര്‍മിറ്റ് ലഭിക്കുന്നതിന് കാലതാമസം വന്നതിനാല്‍ ക്യാന്‍സല്‍ ചെയ്ത് റൂറല്‍ പെര്‍മിറ്റ് എടുക്കുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം.

## Article Content

2021 നവംബര്‍ ഒന്ന് മുതല്‍ 2022 ഡിസംബര്‍ 25 വരെ പുതിയ സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് സി.സി പെര്‍മിറ്റ് നല്‍കുന്നു. അപേക്ഷാഫീസ് അടക്കുകയും പെര്‍മിറ്റ് ലഭിക്കുന്നതിന് കാലതാമസം വന്നതിനാല്‍ ക്യാന്‍സല്‍ ചെയ്ത് റൂറല്‍ പെര്‍മിറ്റ് എടുക്കുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം.

2021 ഫെബ്രുവരി മൂന്നിലെ ആര്‍ടിഎ തീരുമാനത്തിലെ നിബന്ധനകള്‍ പാലിച്ചിട്ടുളള അപേക്ഷകരും കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരും ഈ കാലയളവില്‍ സിഎന്‍ജി സി.സി പെര്‍മിറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുമെന്ന കാരണത്താല്‍ റൂറല്‍ പെര്‍മിറ്റ് എടുത്തവര്‍ക്കും അപേക്ഷ നല്‍കാം.

2023 ഫെബ്രുവരി 15 ന് മുന്‍പായി ഫീസടച്ച രസീതി സിഎന്‍ജി സി.സി പെര്‍മിറ്റിനുളള അപേക്ഷ എന്നിവ സഹിതം റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495-2371705.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90086/cc-permit-for-cng-autorickshaws)