---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു "
english_title: "Vegetable harvest was inaugurated at Olive Public School perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90190/vegetable-harvest-was-inaugurated-at-olive-public-school-perambra"
published_at: "2023-01-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24453eb3e6_1olive_p.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര കൃഷി വകുപ്പുമായി സഹകരിച്ച് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

തക്കാളി, വെണ്ട, ചീര, പയര്‍, വഴുതന, പാവല്‍, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ കൃഷികളാണ് കുട്ടികള്‍ സ്‌കൂള്‍ ക്യാമ്പസില്‍ നട്ടു വളര്‍ത്തിയത്.

ഡ്രിപ്പ് ഇറിഗേഷന്‍, വിക്ക് ഇറിഗേഷന്‍ എന്നിവ സ്‌കൂളിനായ് ചെയ്തു കൊടുത്തത് CWRDM ആണ്.

2021 വര്‍ഷത്തെ ജില്ലയിലെ മികച്ച സ്‌കൂള്‍ പച്ചക്കറിത്തോട്ടം, മികച്ച കോര്‍ഡിനേറ്റര്‍ (മൂന്നാം സ്ഥാനം) എന്നീ അവാര്‍ഡുകള്‍ കൃഷി വകുപ്പില്‍ നിന്നും നേടാന്‍ ഒലീവ് പബ്‌ളിക് സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

ക്ലബ് അംഗങ്ങളായ അനസൂയ രാജേഷ്, റെയ്‌സ ഫാത്തിമ, ധ്വജ്വവ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ മിനിചന്ദ്രന്‍, ഷീന ഗിരീഷ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90190/vegetable-harvest-was-inaugurated-at-olive-public-school-perambra)