---
title: "മുതുകാട് ക്രിസ്തുരാജ ഇടവക ദേവാലയ തിരുനാളിന് തുടക്കം കുറിച്ചു "
english_title: "Mutukad Christuraja Parish Church started the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90198/mutukad-christuraja-parish-church-started-the-festival"
published_at: "2023-01-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24a7f47ecf_1palli.jpg"
keywords: []
---

# മുതുകാട് ക്രിസ്തുരാജ ഇടവക ദേവാലയ തിരുനാളിന് തുടക്കം കുറിച്ചു 

> **Lead Summary:** ** പെരുവണ്ണാമൂഴി:** മുതുകാട് ക്രിസ്തുരാജ ഇടവക ദേവാലയ തിരുനാളിന് തുടക്കം കുറിച്ചു. വികാരി ഫാ. ജെയിംസ് വാളിമലയില്‍ കൊടിയേറ്റി.

## Article Content

** പെരുവണ്ണാമൂഴി:** മുതുകാട് ക്രിസ്തുരാജ ഇടവക ദേവാലയ തിരുനാളിന് തുടക്കം കുറിച്ചു. വികാരി ഫാ. ജെയിംസ് വാളിമലയില്‍ കൊടിയേറ്റി.

തുടര്‍ന്നു പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി വികാരി ഫാ. മാത്യു തകിടിയേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടത്തി.

ഇന്ന് (ശനി) വൈകീട്ട് 5 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ജോണ്‍സ് പുല്‍പ്പറമ്പില്‍ കാര്‍മികത്വം വഹിക്കും.

7.30 ന് കലാസന്ധ്യയും അരങ്ങേറും. നാളെ ( ഞായര്‍ ) രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാനയും 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ഫാ. പ്രിയേഷ് തേവടിയില്‍ കാര്‍മികത്വത്തില്‍ നടക്കും.

തുടര്‍ന്ന് പ്രദക്ഷിണം, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90198/mutukad-christuraja-parish-church-started-the-festival)