---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 23-24 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു "
english_title: "Perambra Block Panchayath organized 23-24 Annual Plan Formulation Gram Sabha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90252/perambra-block-panchayath-organized-23-24-annual-plan-formulation-gram-sabha"
published_at: "2023-01-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c27c11be831_1gramasabha.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 23-24 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 23-24 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 23-24 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതിയുടെ കരടുരൂപ രേഖ ഗ്രാമസഭയില്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ബിന്ദു കൂത്താളി, സി.കെ. ശശി കായണ്ണ, ഉണ്ണി വേങ്ങേരി ചങ്ങരോത്ത്, ശശികുമാര്‍ പേരാമ്പ്ര, കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, ആസൂത്രണ സമിതി അംഗം സുജാത മനക്കല്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് വികസന കാര്യസമിതി ചെയര്‍മാന്‍ കെ. സജീവന്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90252/perambra-block-panchayath-organized-23-24-annual-plan-formulation-gram-sabha)