---
title: "മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Mepayyur Town Muslim League Committee organized a family meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90268/mepayyur-town-muslim-league-committee-organized-a-family-meeting"
published_at: "2023-01-14T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c28ce568e61_1ks1.jpg"
keywords: []
---

# മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.

ഭാരവാഹികളായി എസ്.പി. സക്കീന പ്രസിഡന്റും, റംല നടുവിലയില്‍, വി. അസ്‌ന എന്നിവര്‍ വൈസ് : പ്രസിഡന്റും, പി. സൗദ, ഇ. ആയിഷ എന്നിവര്‍ ജോ: സെക്രട്ടറിയും, വി. മുംതാസ് ട്രഷററായും തെരെഞ്ഞെടുത്തു.

മുജീബ് കോമത്ത്, കെ. ജാസ്മിന്‍, എസ്.പി. സക്കീന, ജമീല രയരോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90268/mepayyur-town-muslim-league-committee-organized-a-family-meeting)