---
title: "പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്രക്ക് തുടക്കമായി"
english_title: "Perambra Constituency Muslim Youth League starts trial journey"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90427/perambra-constituency-muslim-youth-league-starts-trial-journey"
published_at: "2023-01-15T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3c14128466_1kvy.jpg"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്രക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്രക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്രക്ക് തുടക്കമായി.

ജന വിരുദ്ധ ഇടത് നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് നടത്തുന്ന സേവ് കേരള മാര്‍ച്ചിന്റെ മുന്നോടിയായിട്ടാണ് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുറ്റ വിചാരണ യാത്രക്ക് തുടക്കമിട്ടത്.

ചാലിക്കരയില്‍ നിയോജക മണ്ഡലം യൂത്ത് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജിന് പതാക കൈമാറി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.

വി.എന്‍. നൗഫല്‍ അധ്യക്ഷത വഹിച്ചു. മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

ആര്‍.കെ. മുനീര്‍, ശിഹാബ് കന്നാട്ടി, ടി.കെ. ഇബ്രാഹിം, പി. ഹാരിസ്, ഗഫൂര്‍ വാല്യക്കോട്, പി.കെ. ഇബ്രാഹിം, ചാലിക്കര അബ്ദു റഹ്മാന്‍, സി. മമ്മു, പി.കെ.കെ. നാസര്‍, ബഷീര്‍ വടക്കയില്‍, നിഷാല്‍ വാളൂര്‍, കെ. ആഷിക്, കെ.പി.കെ. ഹാരിസ്, കെ.എം. ശാമില്‍, ലുബൈബ് വെള്ളിയൂര്‍, ആര്‍. ഷബീര്‍, എം.പി. സജ്ജാദ് എന്നിവര്‍ പങ്കെടുത്തു.

യാത്രക്ക് ക്യാപ്റ്റന്‍ പി.സി. മുഹമ്മദ്, വൈസ് ക്യാപ്റ്റന്‍ സിറാജ് ശിഹാബ് കന്നാട്ടി, ഡയരക്ടര്‍ സി.കെ. ജറീഷ്, സലീം മിലാസ്, ഷംസുദ്ധീന്‍ വടക്കയില്‍, കോഡിനേറ്റര്‍ കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, സത്താര്‍ കീഴരിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90427/perambra-constituency-muslim-youth-league-starts-trial-journey)