---
title: "രാജ്യത്തെ മൊത്തത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് മോദിസര്‍ക്കാര്‍; കെ. മുരളീധരന്‍ എംപി "
english_title: "Modi government is planning to sell the whole country; K. Muralidharan MP meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90433/modi-government-is-planning-to-sell-the-whole-country-k-muralidharan-mp-meppayoor"
published_at: "2023-01-15T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3c6f987050_1pvy.jpg"
keywords: []
---

# രാജ്യത്തെ മൊത്തത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് മോദിസര്‍ക്കാര്‍; കെ. മുരളീധരന്‍ എംപി 

> **Lead Summary:** **മേപ്പയ്യൂര്‍: **രാജ്യത്തെ മൊത്തത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് മോദിസര്‍ക്കാരെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍: **രാജ്യത്തെ മൊത്തത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് മോദിസര്‍ക്കാരെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൗരവിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം ഇനി നടക്കാന്‍ പോകുന്നില്ലെന്നും രാജ്യത്തെ വന്‍ കടബാധ്യതയിലേക്ക് കൊണ്ടു പോകുകയാണ് കേന്ദ്ര -കേരള സര്‍ക്കാറുകള്‍ എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ദിനേശ് പെരുമണ്ണ, ഇ. അശോകന്‍, മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, മോഹന്‍ദാസ് ഓണിയില്‍, എ.കെ. ജാനിബ്, എന്‍.പി. ബാലന്‍, എം.കെ. സുരേന്ദ്രന്‍, ആര്‍.പി. ഷോഭിഷ്, വി. ഷാജി, സി.എം. ബാബു, രമേശന്‍ മനത്താനത്ത്, ജസ്മിന മജീദ്, വി.വി. അമ്മത്, റഫീഖ് ഇരിങ്ങത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90433/modi-government-is-planning-to-sell-the-whole-country-k-muralidharan-mp-meppayoor)