---
title: "പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Perambra organized a family reunion at Ponpara Hills"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90441/perambra-organized-a-family-reunion-at-ponpara-hills"
published_at: "2023-01-15T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3cdb62f767_1amhas.jpg"
keywords: []
---

# പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** അംഹാസ് ചാലിക്കരയുടെ നേതൃത്വത്തില്‍ പേരാമ്പ്രയിലെ പൊന്‍പറ ഹില്‍സില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** അംഹാസ് ചാലിക്കരയുടെ നേതൃത്വത്തില്‍ പേരാമ്പ്രയിലെ പൊന്‍പറ ഹില്‍സില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.

പേരാമ്പ്രയിലെ പൊന്‍പറ ഹില്‍സില്‍ നടന്ന സംഗമം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം. കുഞ്ഞിരാവുണ്ണി അധ്യക്ഷത വഹിച്ചു.

സിനിമ, നാടക കലാകാരന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പാള്‍ എം.വി. രാഘവന്‍, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വാര്‍ഡ് അംഗം ലിമ പാലയാട്ട്, പി.എം. പ്രകാശന്‍, കെ.എം. സുബൈര്‍, സി. ബാലന്‍, കെ.പി. ആലിക്കുട്ടി, വി.എം കമല എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു.

കെ.എം. സുധീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുരേന്ദ്രന്‍ കുറുങ്ങോട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90441/perambra-organized-a-family-reunion-at-ponpara-hills)