---
title: "പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Perambra EMS Co-operative Hospital organized a free camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90451/perambra-ems-co-operative-hospital-organized-a-free-camp"
published_at: "2023-01-15T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3e6402b66a_1ems2.jpg"
keywords: []
---

# പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജനറല്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജനറല്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എ.കെ. പത്മനാഭന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുത്ത് ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക്, സര്‍ജറി പാക്കേജിന്റെ 25% ഇളവ് അനുവദിക്കും.

ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി.

വാര്‍ഷി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 22 ന് ഓര്‍ത്തോ സര്‍ജറി ക്യാമ്പ്, 28 ന് ഓട്ടോ തൊഴിലാളികള്‍ക്കായുള്ള ജനറല്‍ ക്യാമ്പ്, പേരാമ്പ്ര മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഏകദിന മെഗാ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

ഡയറക്ടര്‍ ടി.കെ. ലോഹിതാക്ഷന്‍, ഡോ: ഇസഹാഖ്, ഡോ: നിഖില്‍, വിജയന്‍ ആലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90451/perambra-ems-co-operative-hospital-organized-a-free-camp)