---
title: "കൈയ്യക്ഷര മികവിന് ദേശീയ അംഗീകാരം; റഷീദ് മുതുകാട് അര്‍ഹനായി "
english_title: "National Recognition of Handwriting; Rasheed Mutukad was the winner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90567/national-recognition-of-handwriting-rasheed-mutukad-was-the-winner"
published_at: "2023-01-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4dc6416460_1mikavu.jpg"
keywords: []
---

# കൈയ്യക്ഷര മികവിന് ദേശീയ അംഗീകാരം; റഷീദ് മുതുകാട് അര്‍ഹനായി 

> **Lead Summary:** **തിരുവനന്തപുരം**: ഭാരത് സേവക് സമാജിന്റെ കൈയ്യക്ഷര പുരസ്‌കാരത്തിന് റഷീദ് മുതുകാട് അര്‍ഹനായി.

## Article Content

**തിരുവനന്തപുരം**: ഭാരത് സേവക് സമാജിന്റെ കൈയ്യക്ഷര പുരസ്‌കാരത്തിന് റഷീദ് മുതുകാട് അര്‍ഹനായി.

കൈയ്യക്ഷരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനമികവിനാണ് റഷീദിനെ പുരസ്‌കാരം നല്‍കി ആദരിച്ചത്.

തിരുവനന്തപുരത്ത് ഭാരത് സേവക് സമാജിന്റെ ആസ്ഥാനമന്ദിരത്തില്‍ വച്ച് ദേശീയ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി.

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സ്വദേശി റഷീദ് മുതുകാട് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90567/national-recognition-of-handwriting-rasheed-mutukad-was-the-winner)