---
title: "പാലിയേറ്റീവ് രോഗികളുടെ സംഗമം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു"
english_title: "Palliative patients meet organized at Vadakumpad Higher Secondary School Hall perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90640/palliative-patients-meet-organized-at-vadakumpad-higher-secondary-school-hall-perambra"
published_at: "2023-01-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c52027c2f47_1sangamam.jpg"
keywords: []
---

# പാലിയേറ്റീവ് രോഗികളുടെ സംഗമം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു

> **Lead Summary:** ** ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ വെച്ച് നടന്നു.

## Article Content

** ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ വെച്ച് നടന്നു.

പരിപാടി പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു.

രോഗികള്‍ക്കുള്ള ഗിഫ്റ്റും ചടങ്ങില്‍ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ടി.പി. റീന, പാളയാട്ട് ബഷീര്‍, വഹീദ പാറേമ്മല്‍, സല്‍മാന്‍, ജോണ്‍സണ്‍, ഇ.ടി. സരീഷ് എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഇ.വി. ആനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം കെ.വി. അശോകന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ദേവന ശ്രിയ, അരുണ്‍കുമാര്‍ കല്ലുങ്കല്‍, അനഘ കല്ലുങ്കല്‍, കെ.എം. സുരേഷ്, സന്തോഷ് മുറിച്ചാണ്ടി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനവിരുന്നും, രോഗികളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90640/palliative-patients-meet-organized-at-vadakumpad-higher-secondary-school-hall-perambra)