---
title: "കൈക്കോട്ട് പണിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മൊയോര്‍ കുന്നുമ്മല്‍ ബാലനെ ആദരിച്ചു "
english_title: "  celebrating the fiftieth anniversary of Kaikot Pani, honored the Moyoor Kunnummal balan koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90653/celebrating-the-fiftieth-anniversary-of-kaikot-pani-honored-the-moyoor-kunnummal-balan-koothali"
published_at: "2023-01-16T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c52a967d293_1balan2.jpg"
keywords: []
---

# കൈക്കോട്ട് പണിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മൊയോര്‍ കുന്നുമ്മല്‍ ബാലനെ ആദരിച്ചു 

> **Lead Summary:** **കൂത്താളി :** കൈക്കോട്ട് പണിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മൊയോര്‍ കുന്നുമ്മല്‍ ബാലനെ ആദരിച്ചു.

## Article Content

**കൂത്താളി :** കൈക്കോട്ട് പണിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മൊയോര്‍ കുന്നുമ്മല്‍ ബാലനെ ആദരിച്ചു.

കൂത്താളി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ നേതൃത്വത്തിലാണ് ബാലനെ ആദരിച്ചത്.

സ്‌കൂള്‍ പ്രധാനധ്യാപിക പി. സുജാത പൊന്നാടയണിയിച്ചു. വിദ്യാര്‍ത്ഥികള്‍ മൊമെന്റോ കൈമാറി.

 ജെആര്‍സി കൗണ്‍സിലര്‍ ആര്‍. സജീവന്‍ അധ്യക്ഷത വഹിച്ചു.

വി.കെ. ബാബു, പി.കെ. ഉണ്ണികൃഷ്ണന്‍, വേണു നായര്‍, എസ്. അശ്വതി, കൃഷ്ണ രാമചന്ദ്രന്‍, ഇ.പി. ലിജി, ടി.കെ. ഷാബിത്, മുഹമ്മദ് റാനിഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90653/celebrating-the-fiftieth-anniversary-of-kaikot-pani-honored-the-moyoor-kunnummal-balan-koothali)