---
title: "ഭരണവിരുദ്ധത മറച്ച് വെക്കാന്‍ സി.പി.എം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് "
english_title: "CPM is deliberately creating sectarian controversies to hide its anti-incumbency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90709/cpm-is-deliberately-creating-sectarian-controversies-to-hide-its-anti-incumbency"
published_at: "2023-01-16T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c56e3db973a_OBIT_CARD_JPG.JPG"
keywords: []
---

# ഭരണവിരുദ്ധത മറച്ച് വെക്കാന്‍ സി.പി.എം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് 

> **Lead Summary:** **കീഴരിയൂര്‍: **വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചു വെക്കാന്‍ സി.പി.എം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

**കീഴരിയൂര്‍: **വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചു വെക്കാന്‍ സി.പി.എം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

കലോത്സവ സംഗീത ശില്പത്തിലെ വിവാദ ചിത്രീകരണം നടത്തിയവര്‍ക്കെരെ നടപടി എടുക്കാതെ മന്ത്രിമാരും, സി.പി.എം നേതാക്കളും പ്രസ്താവനകള്‍ നടത്തി തടിയൂരുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ ഭക്ഷണമെനു വിവാദവും ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.യു സൈനുദ്ദീന്‍ അധ്യക്ഷനായി.

ടി.കെ.എ ലത്തീഫ്, മിസ്ഹബ് കീഴരിയൂര്‍, വി.പി റിയാസ്സ ലാം, ടി.പി മുഹമ്മദ്, സലീം മിലാസ്, ടി.കുട്ടിയാലി, നൗഷാദ് കുന്നുമ്മല്‍, ടി.എ സലാം, അസീസ് നമ്പ്രത്തുകര, എ.പി അസീസ്, പി സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പ്രസിഡണ്ട്: ടി.യു സൈനുദ്ദീന്‍ വൈസ്: പ്രസിഡണ്ടുമാര്‍: എ മൊയ്തീന്‍, എന്‍. പി മൂസ്സ, എന്‍ പക്രന്‍, ജന.സെക്രട്ടറി: നൗഷാദ്കുന്നുമ്മല്‍ സെക്രട്ടറിമാര്‍: കെ. റസാക്ക്, വി. അമ്മദ്, ടി. നിസാര്‍ ട്രഷറര്‍: ടി.എ സലാം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90709/cpm-is-deliberately-creating-sectarian-controversies-to-hide-its-anti-incumbency)