---
title: "ഐ.ടി.ഐക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി 'സ്‌പെക്ട്രം ജോബ് ഫെയര്‍ 2023' "
english_title: "'Spectrum Job Fair 2023' with job opportunities for ITIs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90720/spectrum-job-fair-2023-with-job-opportunities-for-itis"
published_at: "2023-01-16T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c576235732d_OBIT_CARD_JPG.JPG"
keywords: []
---

# ഐ.ടി.ഐക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി 'സ്‌പെക്ട്രം ജോബ് ഫെയര്‍ 2023' 

> **Lead Summary:**  ഐ.ടി.ഐ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരവുമായി ജോബ് ഫെയര്‍. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ പാസായ കുട്ടികള്‍ക്കായാണ് 'സ്‌പെക്ട്രം ജോബ് ഫെയര്‍ 2023' സംഘടിപ്പിക്കുന്നത്.

## Article Content

 ഐ.ടി.ഐ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരവുമായി ജോബ് ഫെയര്‍. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ പാസായ കുട്ടികള്‍ക്കായാണ് 'സ്‌പെക്ട്രം ജോബ് ഫെയര്‍ 2023' സംഘടിപ്പിക്കുന്നത്.

ജനുവരി 18 ബുധനാഴ്ച ഗവ.ഐ.ടി.ഐ മാളിക്കടവില്‍ നടക്കുന്ന ജോബ് ഫെയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐ.ടി.ഐ പാസ്സായ ട്രെയിനികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.

രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള കമ്പനികള്‍ പങ്കെടുക്കും. കമ്പനികള്‍ക്കും, തൊഴില്‍ അന്വേഷകര്‍ക്കും www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ജോബ് ഫെയറില്‍ കമ്പനികള്‍ക്കും, തൊഴില്‍ അന്വേഷകര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447335182, 9400449790 നമ്പറുകളില്‍ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90720/spectrum-job-fair-2023-with-job-opportunities-for-itis)