---
title: "കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "As part of the KSSPA state conference, Vilambara Jatha was organized in Balusherry town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90786/as-part-of-the-ksspa-state-conference-vilambara-jatha-was-organized-in-balusherry-town"
published_at: "2023-01-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c63b904b4fd_1_vilambharam.jpg"
keywords: []
---

# കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

ജനുവരി 17,18,19 ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് വി.ടി. ഉണ്ണി മാധവന്‍, സെക്രട്ടറി എം. രവീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറക്കല്‍ ബാലന്‍, കെ. ഭാസ്‌കരന്‍ കിണറുള്ളത്തില്‍, നിയോജക മണ്ഡലം സെക്രട്ടറി വി.സി. ശിവദാസ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എം.സി. അശോകന്‍ നായര്‍, പി. ഗോപാലന്‍, മണ്ഡലം ട്രഷറര്‍ എന്‍. പ്രഭാകരന്‍, സി. വിശ്വനാഥന്‍ നായര്‍, വി.കെ. ഭാസ്‌കരന്‍, അണോല്‍ ബാബു എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90786/as-part-of-the-ksspa-state-conference-vilambara-jatha-was-organized-in-balusherry-town)