---
title: "അശോകപുരം ഉണ്ണി മിശിഹാ പള്ളി തിരുന്നാള്‍ സംഘടിപ്പിച്ചു "
english_title: "Ashokapuram Unni Messiah Church organized the festival balusseri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90803/ashokapuram-unni-messiah-church-organized-the-festival-balusseri"
published_at: "2023-01-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6473f3e07e_1palli_t.jpg"
keywords: []
---

# അശോകപുരം ഉണ്ണി മിശിഹാ പള്ളി തിരുന്നാള്‍ സംഘടിപ്പിച്ചു 

> **Lead Summary:** ** ബാലുശ്ശേരി:** അശോകപുരം ഉണ്ണി മിശിഹാ പള്ളി തിരുന്നാള്‍ സംഘടിപ്പിച്ചു.

## Article Content

** ബാലുശ്ശേരി:** അശോകപുരം ഉണ്ണി മിശിഹാ പള്ളി തിരുന്നാള്‍ സംഘടിപ്പിച്ചു.

താമരശ്ശേരി രൂപതയിലെ ആദ്യത്തെ ഉണ്ണിമിശിഹാ ദേവാലയമായ നഗരമധ്യത്തിലെ അശോകപുരം ഇടവകയിലെ ഉണ്ണിശോയുടെയും വിശുദ്ധ സെബാസ്തനോസിന്റെയും തിരുന്നാള്‍ സംയുക്തമായി ജനുവരി 6 മുതല്‍ 16 നടത്തി.

താമരശ്ശേരി രുപത മത ബോധന ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പള്ളിക്കാവയലില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.

വചന പ്രഘോഷണത്തിന്റ ഭാഗമായി നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഇടവക വികാരിയായ ഫാദര്‍ തോമസ് ചിലമ്പിക്കുന്നേല്‍ നേതൃത്വം നല്‍കി.

നഗരത്തില്‍ യാതൊരു വിധത്തിലും നിയമപരമായ അനുമതി ലംഘിക്കാതെ നടത്തിയ പ്രദക്ഷിണം ആകര്‍ഷകരമായിരുന്നു.

നഗരത്തിലെ ഏറ്റവും തിരക്കുള്ള ഈ റോഡില്‍ ട്രാഫിക് തടസ്സപ്പെടുത്താതെ നടത്തിയ പ്രദിക്ഷണം കേരളത്തിന് തന്നെ മാതൃക ആണെന്ന് പ്രദക്ഷിണ കമ്മറ്റി കണ്‍വീനര്‍ ബേബി കിഴക്കേഭാഗം അറിയിച്ചു.

ട്രാഫിക് പൊലീസ് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ. ജോണ്‍സന്റെ സാന്നിധ്യവും ട്രാഫിക് പൊലീസും നടക്കാവ് പൊലീസിന്റെയും സഹകരണവും കുടുതല്‍ പ്രയോജനകരമായിരുന്നു.

തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ജേക്കബ് മങ്കുഴി, പാരീഷ് സെക്രട്ടറി ജെയ്‌സണ്‍ കുളങ്ങര, ട്രസ്റ്റിമാരായ ഡില്‍വിന്‍ ഡേവസ്യ, സണ്ണി ചിറമേല്‍, യേശുദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90803/ashokapuram-unni-messiah-church-organized-the-festival-balusseri)