കൂത്താളി : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം.
ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ മഹോത്സവത്തിന് ഇന്ന് കൊടിയേറും.
വിവിധ പരിപാടികളോടു കൂടി നടക്കുന്ന ആറാട്ട് മഹോത്സവം ജനുവരി 22 ന് അവസാനിക്കും.
ആദ്ധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, മഹാസര്‍പ്പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട വിനോദ വിജ്ഞാന പരിപാടികള്‍, കാര്‍ണിവല്‍ എന്നിവ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Aarat Mahotsavam at Koothali Kammoth Maha Vishnu Temple