---
title: "കൊച്ചിന്‍ സാഹിത്യ അക്കാദമി സുവര്‍ണ്ണ തൂലിക പുരസ്‌ക്കാരം മിനി സജിക്ക് ലഭിച്ചു"
english_title: "Mini Saji received the Cochin Sahitya Akademi Golden Pen Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90822/mini-saji-received-the-cochin-sahitya-akademi-golden-pen-award"
published_at: "2023-01-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c65c08a548f_1avard.jpg"
keywords: []
---

# കൊച്ചിന്‍ സാഹിത്യ അക്കാദമി സുവര്‍ണ്ണ തൂലിക പുരസ്‌ക്കാരം മിനി സജിക്ക് ലഭിച്ചു

> **Lead Summary:** **തൃശ്ശൂര്‍: **കൊച്ചിന്‍ സാഹിത്യ അക്കാദമി സുവര്‍ണ്ണ തൂലിക പുരസ്‌ക്കാരം മിനി സജിക്ക് ലഭിച്ചു.

## Article Content

**തൃശ്ശൂര്‍: **കൊച്ചിന്‍ സാഹിത്യ അക്കാദമി സുവര്‍ണ്ണ തൂലിക പുരസ്‌ക്കാരം മിനി സജിക്ക് ലഭിച്ചു.

തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ പതിമൂന്നാം വാര്‍ഷികവും, കഥാമിത്രം സാഹിത്യ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികവും കഥാമിത്രം സംഗമവും നടന്ന വേദിയില്‍ വെച്ചാണ് പുരസ്‌ക്കാരം ലഭിച്ചത്. 2022 ലെ സുവര്‍ണ്ണ തൂലികാ പുരസ്‌കാരങ്ങളില്‍ മിനി സജി എഴുതിയ കാന്താരിയെന്ന കവിതാ സമാഹാരത്തിനാണ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബുബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ സാഹിത്യ അക്കാദമി തൃശ്ശൂര്‍ കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞ യോഗത്തില്‍ കൊച്ചിന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വിപിന്‍ പള്ളുരുത്തി അധ്യക്ഷത വഹിച്ചു.

ബഹുമുഖ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. മാനവസേവാ പുരസ്‌ക്കാരം, സാഹിത്യ പുരസ്‌ക്കാരങ്ങള്‍, പ്രതിഭാ പുരസ്‌ക്കാരങ്ങള്‍, കേരളപ്പിറവി കവിതാ രചനാമത്സര വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ സാനിദ്ധ്യം കൊണ്ട് വേദിയുടെ മാറ്റ് കൂട്ടിയ കവി രാവുണ്ണി, സത്യജിത് റേ അവാര്‍ഡ് ജേതാവും സിനിമാ നിരൂപകനുമായ ഐ. ഷണ്‍മുഖദാസ്, മോഹന്‍ അസോസിയേറ്റ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ എം.കെ. മോഹനനന്‍, യങ്ങ് ഇന്ത്യാ സൈന്റിസ്റ്റ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ എംഡി പ്രശോഭ് ചന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ കരീം പന്നിത്തടം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കൂടാതെ മുഖ പുസ്തക സാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യങ്ങളായ മാഗ്‌ളിന്‍ ജാക്‌സണ്‍, ബിന്ദുവേണു ചോറ്റാനിക്കര, ദീപ വേണുഗോപാല്‍, ശിവപ്രിയ രതീഷ്, സൈറ റഷീദ്, രത്‌നാ രാജ , മായ അനൂപ്, റോബിന്‍ പള്ളുരുത്തി, വിപിന്‍ പള്ളുരുത്തി, നമി ഷാജു ( കൈയ്യെഴുത്ത് പ്രതി സമാഹാരം), കഥാജാലകം മാസികയുടെ വാര്‍ഷി പതിപ്പ് എന്നിങ്ങനെ (നോവല്‍, കവിത, ചെറുകഥ, ലേഖനങ്ങള്‍) വിവിധ സാഹിത്യ വിഭാഗങ്ങളിലെ പതിനഞ്ചോളം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ട ധന്യ നിമിഷത്തിന് സാഹിത്യത്തിലെ മഹാരഥന്‍മാരുടെ പാദസ്പര്‍ശമേറ്റ് അനുഗ്രഹീതമായ കേരള സാഹിത്യ അക്കാദമി വേദിയും കഥാമിത്രം സംഗമത്തിന്റെ നിറഞ്ഞ സദസ്സും സാക്ഷിയായി.

കൊച്ചിന്‍ സാഹിത്യ അക്കാഡമി പ്രസിഡന്റ് വിപിന്‍ പള്ളുരുത്തി, കവിയും ഗാനരചയിതാവുമായ രാവുണ്ണി, സത്യജിത് റേ അവാര്‍ഡ് ജേതാവും, സിനിമാനിരൂപകനും, നടനുമായ ഐ. ഷണ്മുഖദാസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ കരീം പന്നിത്തടം, മോഹന്‍ അസോസിയേറ്റ്‌സ് എംഡി എം.കെ. മോഹനന്‍, യങ്ങ് ഇന്ത്യാ സൈന്റിസ്റ്റ് എംഡി പ്രശോബ് ചന്ദ്രന്‍, കൊച്ചിന്‍ സാഹിത്യ അക്കാഡമി സെക്രട്ടറി റോബിന്‍ പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.

കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് വിപിന്‍ പള്ളുരുത്തിയുടെ പിറന്നാള്‍ ആഘോഷം സാഹിത്യ അക്കാദമിയുടെ വേദിയില്‍ നിറഞ്ഞ സദസ്സില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

ബിന്ദുവേണു ചോറ്റാനിക്കര അദ്ദേഹത്തിനെ പൊന്നാടയണിയിച്ച് പിറന്നാള്‍ സമ്മാനം നല്‍കി ആദരിച്ചു.

ചടങ്ങില്‍ കൊച്ചിന്‍ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് മാഗ്ലിന്‍ ജാക്‌സന്‍, ചിത്രകാരനും, അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ ചന്ദ്രബാബു,സംഘാടക സമിതി കണ്‍വീനര്‍ മോഹന്‍ദാസ് മണ്ണാര്‍ക്കാട്, കോര്‍ഡിനേറ്റര്‍മാരായ വിജയ മേനോന്‍, സികെബി നായര്‍ എന്നിവര്‍ ചടങ്ങില്‍ നിറ സാന്നിധ്യമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90822/mini-saji-received-the-cochin-sahitya-akademi-golden-pen-award)