---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ്; അടിയന്തിര യോഗത്തിനൊരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത് "
english_title: "Puzhithod West Alternate Road; Chakkittapara Panchayat prepares for an emergency meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90912/puzhithod-west-alternate-road-chakkittapara-panchayat-prepares-for-an-emergency-meeting"
published_at: "2023-01-17T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6bebbc4176_OBIT_CARD_JPG.JPG"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ്; അടിയന്തിര യോഗത്തിനൊരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത്. ഇതിന്റെ ആദ്യപടിയായി എം.പി കെ.മുരളീധരനെ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര: **പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത്. ഇതിന്റെ ആദ്യപടിയായി എം.പി കെ.മുരളീധരനെ സന്ദര്‍ശിച്ചു.

ചെമ്പനോട സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഡോ :ജോണ്‍സണ്‍ പാഴുകുന്നേല്‍, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.എ. ജോസുകുട്ടി, ബദല്‍ റോഡ് വികസന സമിതി നേതാക്കളായ രാജീവ് തോമസ്, ജീമോന്‍ കാത്തിരത്തിങ്കല്‍, സാബു മലയാറ്റൂര്‍ എന്നിവരാണ് വടകര എം.പി കെ.മുരളീധരനെ സന്ദര്‍ശിച്ചത്.

ഈ റോഡിന്റെ ആവശ്യത്തിനായ് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണനുമായി ആലോചിച്ച് തിയതി തീരുമാനിച്ച് അടിയന്തിര യോഗം ചേരാമെന്നും, 28 വര്‍ഷം മുമ്പ് മുഖ്യമന്ത്രി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ പൂര്‍ത്തീകരണത്തിനായി മുന്‍പന്തിയില്‍ തന്നെ താന്‍ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90912/puzhithod-west-alternate-road-chakkittapara-panchayat-prepares-for-an-emergency-meeting)