കൂത്താളി: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി കെ.മാധവൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്..
മേൽശാന്തി കെ. കേശവൻ നമ്പൂതിരി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം. മോഹനകൃഷ്ണൻ നമ്പ്യാർ, ആഘോഷ കമ്മിറ്റി ചെയർമാൻ വി.വി. ജിനീഷ്, കൺവീനർ കെ.എം. ഉണ്ണികൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫീസർ വി.കെ. മുരളിധരൻ, എം. നാരായണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ പരിപാടികളോടു കൂടി നടക്കുന്ന ആറാട്ട് മഹോത്സവം ജനുവരി 22 ന് അവസാനിക്കും.
ആദ്ധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, മഹാസര്‍പ്പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട വിനോദ വിജ്ഞാന പരിപാടികള്‍, കാര്‍ണിവല്‍ എന്നിവ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടത്തപെടും.
Koothali Kammoth Maha Vishnu Temple Festival was flagged off