---
title: "പിഴവ് ഗുരുതരം; വേളത്ത് ഇന്ധനം മാറി നല്‍കിയതായി പരാതി "
english_title: "The error is serious; Complaint that the fuel has been changed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90932/the-error-is-serious-complaint-that-the-fuel-has-been-changed"
published_at: "2023-01-17T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6d737cdada_OBIT_CARD_JPG.JPG"
keywords: []
---

# പിഴവ് ഗുരുതരം; വേളത്ത് ഇന്ധനം മാറി നല്‍കിയതായി പരാതി 

> **Lead Summary:** **വേളം**: പെട്രോള്‍ വാഹനങ്ങളില്‍ ഡീസലും പെട്രോളും ചേര്‍ന്നുള്ള സമ്മിശ്ര ഇന്ധനം നിറച്ചതായി ആരോപണം. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ തകരാറിലായതായി പരാതി.

## Article Content

**വേളം**: പെട്രോള്‍ വാഹനങ്ങളില്‍ ഡീസലും പെട്രോളും ചേര്‍ന്നുള്ള സമ്മിശ്ര ഇന്ധനം നിറച്ചതായി ആരോപണം. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ തകരാറിലായതായി പരാതി.

പെട്രോളും ഡീസലും കലര്‍ന്നതായി ആരോപണം. തുടര്‍ന്ന് വേളം പള്ളിയത്ത് ഭാരത് പെട്രോളിയം പമ്പില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. പള്ളിയത്ത് ടൗണിനോട് ചേര്‍ന്നുള്ള ഭാരത് പെട്രോളിയം പമ്പിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

ഞായറാഴ്ച പമ്പിലേക്ക് ഡീസലുമായി എത്തിയ ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം പെട്രോള്‍ സംഭരണിയിലേക്ക് മാറിനിറച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത് എന്നാണ് ആരോപണം.

ഞായറാഴ്ച ഇന്നലെ ഉച്ചവരെ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ബൈക്ക് മുതല്‍ കാറു വരെ 100 കണക്കിന് വാഹനങ്ങള്‍ തകരാറിലായതായാണ് വിവരം.

പമ്പില്‍ നിന്ന് ഇന്ധനം നിറച്ചതിനുശേഷം പാതിവഴിയില്‍ വാഹനങ്ങള്‍ നിന്നു പോവുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇന്ധനം മാറിയ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.

സംഭവത്തെ തുടര്‍ന്ന് രാത്രി വൈകിയും പമ്പില്‍ ഉടമകളും വാഹന യാത്രക്കാരും തമ്മില്‍ വലിയ വാക്കേറ്റം നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90932/the-error-is-serious-complaint-that-the-fuel-has-been-changed)