---
title: "റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു "
english_title: "A Road Safety Class and Flash Mob were organized as part of the Road Safety Week"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90971/a-road-safety-class-and-flash-mob-were-organized-as-part-of-the-road-safety-week"
published_at: "2023-01-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c78ae3ea03a_1_aq.jpg"
keywords: []
---

# റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു 

> **Lead Summary:** **കല്പത്തൂര്‍:** റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.

## Article Content

**കല്പത്തൂര്‍:** റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.

കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ മേപ്പയൂര്‍ സലഫി ബിഎഡ് ട്രെയിനിങ് കോളേജ് ടീച്ചേഴ്‌സും കല്‍പ്പത്തൂര്‍ യുപി സ്‌കൂളും ആര്‍ടിഒ പേരാമ്പ്രയും .സംയുക്തമായാണ് റോഡ് സുരക്ഷാ ക്ലാസും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചത്.

അഞ്ചാംപീടിക ടൗണില്‍ വെച്ച് കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ജനശ്രദ്ധയാകര്‍ഷിച്ചു.

പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പി.പി. രാജന്‍ ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക കെ. സുഷമ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്  ബാബുരാജ് കല്പത്തൂര്‍, വിപിന്‍ ചന്ദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അഖില്‍ രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90971/a-road-safety-class-and-flash-mob-were-organized-as-part-of-the-road-safety-week)