---
title: "ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിന്റെയും ഫണ്ട് ഉദ്ഘാടനം ചെയ്തു "
english_title: "Shamsul Ulama inaugurated the fund for the memorial conference and the inauguration of the Islamic Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91002/shamsul-ulama-inaugurated-the-fund-for-the-memorial-conference-and-the-inauguration-of-the-islamic-center"
published_at: "2023-01-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a0f917cc2_1fond.jpg"
keywords: []
---

# ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിന്റെയും ഫണ്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിന്റെയും ഫണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിന്റെയും ഫണ്ട് ഉദ്ഘാടനം ചെയ്തു.

കാവുംന്തറ മേഖല സമസ്ത കോഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30, 31, ഫിബ്രവരി 1, 2, തിയ്യതികളില്‍ പള്ളിയത്ത് കുനിയില്‍ നടത്തപ്പെടുന്ന ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തിന്റെയും ഫണ്ടാണ് ഉദ്ഘാടനം ചെയ്തത്.

സഫ അസ്സയിനാര്‍ ഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. മുഹമ്മദലി ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങ് ആവള മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഇ.കെ. അഹമ്മദ് മൗലവി, കോയ ദാരിമി, തന്‍സീര്‍ ദാരിമി, എ.എം.ടി തറുവയ്, അബുസ്സലാം ബാഖവി, ഷാലിമാര്‍ അഷ്‌റഫ്, ആര്‍ ഇല്‍യാസ് ദാരിമി എന്നിവര്‍ സംസാരിച്ചു. എം.എം. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91002/shamsul-ulama-inaugurated-the-fund-for-the-memorial-conference-and-the-inauguration-of-the-islamic-center)