---
title: "സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു "
english_title: "The school bus was flagged off avidanallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91047/the-school-bus-was-flagged-off-avidanallur"
published_at: "2023-01-18T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7d42700cc8_1bus.jpg"
keywords: []
---

# സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു 

> **Lead Summary:** **ബാലുശേരി:** അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എംഎല്‍എ ഫണ്ടിലനുവദിച്ച സ്‌കൂള്‍ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

## Article Content

**ബാലുശേരി:** അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എംഎല്‍എ ഫണ്ടിലനുവദിച്ച സ്‌കൂള്‍ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

കെ.എം. സച്ചിന്‍ദേവ് എംഎല്‍എയാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചത്.

പിടിഎ പ്രസിഡന്റ് ഷാജി തച്ചയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോട്ടൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. സിജിത്ത് അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ ടി. ഷാജു, പ്രിന്‍സിപ്പാള്‍ വി.ടി. ഗോപി, പ്രധാന അധ്യാപകന്‍ ടി. ദേവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91047/the-school-bus-was-flagged-off-avidanallur)