---
title: "ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was undergoing treatment died in a bike accident muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91054/a-young-man-who-was-undergoing-treatment-died-in-a-bike-accident-muyippoth"
published_at: "2023-01-18T16:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7d8cda11eb_1sanu.jpg"
keywords: []
---

# ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **കഴിഞ്ഞ ദിവസം മുയിപ്പോത്ത് ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**മുയിപ്പോത്ത്: **കഴിഞ്ഞ ദിവസം മുയിപ്പോത്ത് ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മുയിപ്പോത്ത് പളളിച്ചാം കണ്ടി ബാബുവിന്റെ മകന്‍ പി.കെ സനു (29) ആണ് മരിച്ചത്.

ജനുവരി 14 ശനിയായ്ച്ച രാത്രി 7.15 ന് ചെറുവണ്ണൂര്‍ പനച്ചുവട് ബസ്റ്റോപ്പിനടുത്ത് വെച്ചാണ് സനു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് 12 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. അമ്മ സൗമിനി. സഹോദരി നീതു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91054/a-young-man-who-was-undergoing-treatment-died-in-a-bike-accident-muyippoth)