---
title: "കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "The fire brigade rescued the woman who fell into the well karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91066/the-fire-brigade-rescued-the-woman-who-fell-into-the-well-karuvannur"
published_at: "2023-01-18T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7edc414403_1_aw.jpg"
keywords: []
---

# കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** ** കരൂവണ്ണൂര്‍: **കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

## Article Content

** കരൂവണ്ണൂര്‍: **കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ 7 മണിയോടെ അബദ്ധവശാല്‍ ഉദ്ദേശം 60 അടി താഴ്ചയുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്ന കരൂവണ്ണൂരിലെ കുറ്റിയുള്ളതില്‍ സതിയെ (60) പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

വിവരം അറിഞ്ഞെത്തിയ സമീപത്തെ താമസക്കാരനായ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഹോം ഗാര്‍ഡ് എ.സി. അജീഷും നാട്ടുകാരനായ വെങ്ങിലാട്ട് ഹാരിസും കിണറ്റില്‍ ഇറങ്ങുകയും താഴ്ഭാഗത്ത് പടവുകള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തില്‍ കയറില്‍ തുങ്ങി നിന്ന് അഗ്‌നിരക്ഷാ ജീവനക്കാര്‍ എത്തുന്നത് വരെ സതിയെ താങ്ങി നിര്‍ത്തുകയായിരുന്നു.

കൈക്ക് ചെറിയ പരിക്കൊഴിച്ച് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല.

സതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഇ.എം. പ്രശാന്ത്, പി.ആര്‍. സത്യനാഥ്, എ.കെ. ഷിഗിന്‍ ചന്ദ്രന്‍, ആര്‍. ജിനേഷ്, ഹോം ഗാര്‍ഡ് എന്‍.എം രാജീവന്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91066/the-fire-brigade-rescued-the-woman-who-fell-into-the-well-karuvannur)