പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായിരുന്ന കോറോത്ത് അപ്പുക്കുട്ടി അടിയോടിയുടെ അഞ്ചാം ചരമവാര്‍ഷികദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആചരിച്ചു.
കാലത്ത് വീട്ടു വളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷനായി.
കെ.വി. രാഘവന്, പ്രകാശന് കന്നാട്ടി, സി.കെ. നാരായണന്, വി.പി. ഇബ്രാഹിം, ജോജി ജോസഫ്, സി.കെ. നാരായണന്, വി.കെ. നാരായണന് അടിയോടി, സി.കെ. രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
Changaroth Constituency Congress Committee commemorates Koroth Appukutty