---
title: "വന്ദനം 2023; പ്രതിഭകള്‍ക്ക് അനുമോദനവുമായി പാലേരി സൗഹൃദ കൂട്ടായ്മ "
english_title: "Greetings 2023; Paleri friendly association with appreciation for talent"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91094/greetings-2023-paleri-friendly-association-with-appreciation-for-talent"
published_at: "2023-01-18T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8164aad9ba_OBIT_CARD_JPG.JPG"
keywords: []
---

# വന്ദനം 2023; പ്രതിഭകള്‍ക്ക് അനുമോദനവുമായി പാലേരി സൗഹൃദ കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര: **വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭാശാലികള്‍ക്ക് അനുമോദനവുമായി പാലേരി സൗഹൃദ കൂട്ടായ്മ. ജനുവരി 29 ഞായറാഴ്ച പാലേരി ബേങ്ക് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര: **വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭാശാലികള്‍ക്ക് അനുമോദനവുമായി പാലേരി സൗഹൃദ കൂട്ടായ്മ. ജനുവരി 29 ഞായറാഴ്ച പാലേരി ബേങ്ക് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുഖപ്രസംഗം എഴുത്തിന് കാമ്പിശ്ശേരി പുരസ്‌ക്കാരവും തൃശൂര്‍ ടി വി അച്യുതവാര്യര്‍ സ്മാരക അവാര്‍ഡും നേടിയ കെ.വി. കല (മാതൃഭൂമി), ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ഗാത്മക പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ച എഴുത്തുകാരന്‍ ജി.രവി, നൈറ്റിംഗേല്‍ ഓഫ് ടോപ് സിംഗര്‍ ദേവനശ്രിയ(ഫ്‌ലവേഴ്‌സ് ചാനല്‍), യു എ ഖാദര്‍ ഭാഷാശ്രീ കവിതാ പുരസ്‌കാരം കരസ്ഥമാക്കിയ ദേവദാസ് പാലേരി, ദൃശ്യമാധ്യമ റിപ്പോര്‍ട്ടിങ്ങില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായ സി.എസ് സാനിയ (ഏഷ്യാനെറ്റ് ) എന്നിവരെയാണ് പാലേരി സൗഹൃദ കൂട്ടായ്മ അഭിനന്ദിക്കുന്നത്.

കെ.വി കുഞ്ഞിരാമന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകം 'വീരവണക്കം' ചടങ്ങില്‍ പരിചയപ്പെടുത്തുമെന്ന് സ0ഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91094/greetings-2023-paleri-friendly-association-with-appreciation-for-talent)