---
title: "പേരാമ്പ്ര ഗവ. യുപി സ്‌കൂളിന് പുതിയ ഉച്ച ഭാഷിണി"
english_title: "Perambra Govt. New afternoon teacher for UP school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91166/perambra-govt-new-afternoon-teacher-for-up-school"
published_at: "2023-01-19T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8db833d50a_1mick.jpg"
keywords: []
---

# പേരാമ്പ്ര ഗവ. യുപി സ്‌കൂളിന് പുതിയ ഉച്ച ഭാഷിണി

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗവ. യുപി സ്‌കൂളിന് പുതിയ ഉച്ച ഭാഷിണി കൈമാറി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗവ. യുപി സ്‌കൂളിന് പുതിയ ഉച്ച ഭാഷിണി കൈമാറി.

ഗവ. യുപി സ്‌കൂളിനു ഗ്രാമപഞ്ചായത്ത് അനുവദിച്ച മൈക്ക് സെറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് സ്‌കൂളിനു കൈമാറി.

പിടിഎ പ്രസിഡന്റ് പി.സി. സജിദാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, വാര്‍ഡ് അംഗം കെ.കെ. അമ്പിളി, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ രിഘ എന്നിവര്‍ പങ്കെടുത്തു.

പ്രധാനധ്യാപകന്‍ കെ.പി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91166/perambra-govt-new-afternoon-teacher-for-up-school)