---
title: "എ.വി. ഭാസ്‌കരന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "A.V. Bhaskaran organized the commemoration nanmanda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91169/av-bhaskaran-organized-the-commemoration-nanmanda"
published_at: "2023-01-19T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8e2696ca67_1pusthakam.jpg"
keywords: []
---

# എ.വി. ഭാസ്‌കരന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **നന്മണ്ട : **എ.വി. ഭാസ്‌കരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട : **എ.വി. ഭാസ്‌കരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

അഖിലേന്ത്യാ തലത്തില്‍ വിദ്യാഭാരതിയുടെ കേരള ഘടകമായ ഭാരതീയ വിദ്യാനികേതന്‍ എന്ന വിദ്യാഭ്യാസ സമുച്ചയത്തിന് കേരളത്തില്‍ നാന്ദി കുറിച്ച എ. വി ഭാസ്‌കരന്‍ ( ഭാസ്‌കര്‍ ജി) അനുസ്മരണം വിപുലമായി നടത്തി.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി, വിദ്യാലയ സമിതി സെക്രട്ടറി ഡോ. എസ്. വിക്രമന്‍ എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി.

നന്മണ്ടയിലെ വ്യവസായ പ്രമുഖന്‍ കെ.പി. സുധാകരനെ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്‌കൂള്‍ ലീഡര്‍ പ്രിയങ്ക രാജീവ് കെ.പി. സുധാകരന് ഭഗവത് ഗീത ഉപഹാരമായി നല്‍കി.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എ.വി. ഭാസ്‌കരന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. സീനിയര്‍ അസിസ്റ്റന്റ്  പി. പ്രേമ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91169/av-bhaskaran-organized-the-commemoration-nanmanda)