കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ ജനകീയസൂത്രണം 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് ഇടവിള കിറ്റ് നല്കി.
ഇടവിള കിറ്റിന്റെ വിതരണോദ്ഘാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ബിന്ദു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് അനൂപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അത് വഴി വരുമാനമാർഗം കണ്ടെത്തുക, ഗ്രാമപഞ്ചായത്ത് ഭക്ഷ്യസ്വയം പര്യപ്തതയിൽ എത്തിച്ചേരുക എന്നീ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫൻ, കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Janakiyasutra 2022-23: Inter-crop kit distributed