---
title: "ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം: സമത വിചാര കേന്ദ്രം "
english_title: "Govt should side with people on buffer zone issue: Samata Vichara Kendra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91301/govt-should-side-with-people-on-buffer-zone-issue-samata-vichara-kendra"
published_at: "2023-01-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c953b95950c_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം: സമത വിചാര കേന്ദ്രം 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാനത്തിലെ സാധാരണ ജനവിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ നടപ്പാക്കാന്‍ പോകുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും, ഈ വിഷയത്തില്‍ അധികാരികള്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും സമതാവിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരി.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാനത്തിലെ സാധാരണ ജനവിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ നടപ്പാക്കാന്‍ പോകുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും, ഈ വിഷയത്തില്‍ അധികാരികള്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും സമതാവിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരി.

പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.റെയില്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് നേരത്തെ സമതാവിചാര കേന്ദ്രം നടത്തിയ പ്രചാരണം ശരിയാണെന്ന് പിന്നീട് സര്‍ക്കാറിന് ബോധ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.

അഗസ്ത് 9 ന് മുതുകാട് വെച്ച് കൂത്താളി - മുതുകാട് സമര അനുസ്മരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജു ചെറുവത്തൂര്‍ അധ്യക്ഷനായി.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കല്ലോട് ഗോപാലന്‍, വി.കെ. വസന്തകുമാര്‍, ടി.കെ.ബാലഗോപാലന്‍, പി.സി സതീഷ്, കെ.ജി രാമനാരായണന്‍, കെ.കെ. വിശ്വനാഥന്‍, വിജയന്‍ ചാത്തോത്ത്, വി.പി.മോഹനന്‍, എന്‍.സി കുമാരന്‍, കെ.സി. കുഞ്ഞിക്കേളു, പി.കെ.ബിജു, ടി.പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91301/govt-should-side-with-people-on-buffer-zone-issue-samata-vichara-kendra)