---
title: "ലഹരിമുക്ത കുടുംബാന്തരീക്ഷത്തിന് ജാഗ്രതാസമിതികള്‍ കാര്യക്ഷമമാക്കണം "
english_title: "Vigilance committees should be made effective for a drug-free family environment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91305/vigilance-committees-should-be-made-effective-for-a-drug-free-family-environment"
published_at: "2023-01-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c957875af50_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിമുക്ത കുടുംബാന്തരീക്ഷത്തിന് ജാഗ്രതാസമിതികള്‍ കാര്യക്ഷമമാക്കണം 

> **Lead Summary:** **ബാലുശേരി: **ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി.

## Article Content

**ബാലുശേരി: **ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി.

കോട്ടൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സംസ്ഥാന വനിതാ കമ്മീഷനും, കോട്ടൂര്‍ പഞ്ചായത്തും ചേര്‍ന്ന് ലഹരി വസ്തുക്കള്‍ ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയയത്തില്‍ കൂട്ടാലിടയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നന്നായി പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതികളുള്ള പഞ്ചായത്തിനും, കോര്‍പ്പറേഷനും, മുനിസിപ്പാലിറ്റിയ്ക്കും വനിതാ കമ്മീഷന്‍ അവാര്‍ഡു നല്‍കുമെന്നും അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും അവര്‍ പറഞ്ഞു.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷയായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൈപ്പങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് സ്വാഗതവും, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ യു.എം ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91305/vigilance-committees-should-be-made-effective-for-a-drug-free-family-environment)