---
title: "ആയിരക്കണക്കിന് ആളുകളെ പങ്കടുപ്പിച്ച് കനാല്‍ ശുചീകരണത്തിനൊരുങ്ങി കര്‍ഷകസംഘം "
english_title: "A group of farmers is preparing to clean the canal with the participation of thousands of people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91478/a-group-of-farmers-is-preparing-to-clean-the-canal-with-the-participation-of-thousands-of-people"
published_at: "2023-01-20T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caaa1376f53_OBIT_CARD_JPG.JPG"
keywords: []
---

# ആയിരക്കണക്കിന് ആളുകളെ പങ്കടുപ്പിച്ച് കനാല്‍ ശുചീകരണത്തിനൊരുങ്ങി കര്‍ഷകസംഘം 

> **Lead Summary:** **പേരാമ്പ്ര:** കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്‍പതിനായിരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കനാല്‍ ശുചീകരണത്തിനൊരുങ്ങുന്നു.

## Article Content

**പേരാമ്പ്ര:** കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്‍പതിനായിരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കനാല്‍ ശുചീകരണത്തിനൊരുങ്ങുന്നു.

ജനുവരി 26നാണ് ഏകദിന സന്നദ്ധപ്രവര്‍ത്തനം വഴി കനാല്‍ ശുചീകരിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിതതെന്ന് നേതൃത്വം അറിയിച്ചു. ഏക്കര്‍ കണക്കിന് നെല്‍കൃഷി വന്‍തോതില്‍ വ്യാപിപ്പിക്കാനും, പച്ചക്കറി, വാഴകൃഷി എന്നിവയുടെ വര്‍ധനവിനും കൃഷിക്കാവശ്യമായ ജലം എത്തിക്കുക ലക്ഷ്യമിട്ടായിരുന്നു കനാല്‍ പദ്ധതി.

എന്നാല്‍ മെയിന്‍ കനാലുകളിലും, ഉപകനാലുകളിലും ജലത്തിന്റെ ഒഴുക്ക് പല കാരണങ്ങളാല്‍ പല പ്രദേശത്തും തടസ്സപ്പെടുന്നത് പദ്ധതിയുടെ പ്രധാന പോരായ്മ യാണ്്.

കൂടാതെ കാലാകാലങ്ങളില്‍ നടക്കേണ്ട വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കാതെ പോകുന്നതും, 50 വര്‍ഷം പഴക്കമുള്ള ഡാമുകളുടെയും അക്യുഡെക്റ്റുകളുടെയും പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ കിടക്കുന്നതുമൂലവും, കനാലുകളിലെ കളകളുടെ വളര്‍ച്ച, കനാലുകളുടെ ചോര്‍ച്ച, ഡാം തുറന്നുവിടുമ്പോള്‍ കാനാലുകളിലൂടെ ഒഴുകാതെ പാടങ്ങളില്‍ വെള്ളപ്പൊക്കണ്ടാവുന്നതും, അഡെക്റ്റുകളുടെ പോരായ്മയും പലയിടത്തും സിമന്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്ത് കാണുന്ന സ്ഥിതി എന്നിവയെല്ലാം പ്രധാന വെല്ലുവിളികളാണ്.

കനാല്‍ ശുചീകരണത്തിന് വലിയ പദ്ധതി തന്നെ വേണ്ടി വരും. ഇതിന്റെ മുന്നോടിയായാണ് 26ന് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള കര്‍ഷകസംഘം കനാല്‍ ശുചീകരണത്തിനൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91478/a-group-of-farmers-is-preparing-to-clean-the-canal-with-the-participation-of-thousands-of-people)