---
title: "ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് ഉപരോധം അപലപനീയമാണെന്ന് കെ.പ്രദീപന്‍ "
english_title: "K. Pradeepan said that the blockade of Cheruvannur village office is condemnable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91501/k-pradeepan-said-that-the-blockade-of-cheruvannur-village-office-is-condemnable"
published_at: "2023-01-20T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cac065b2187_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് ഉപരോധം അപലപനീയമാണെന്ന് കെ.പ്രദീപന്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ ജീവനക്കാരെ ബന്ദികളാക്കി ഭരണ പക്ഷ രാഷ്ടീയ പാര്‍ട്ടി നടത്തിയ ഉപരോധ സമരം അപലപനീയമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ ജീവനക്കാരെ ബന്ദികളാക്കി ഭരണ പക്ഷ രാഷ്ടീയ പാര്‍ട്ടി നടത്തിയ ഉപരോധ സമരം അപലപനീയമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍.

നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ വില്ലേജ് ഓഫീസര്‍ മനപൂര്‍വ്വം കാലതാമസം വരുത്തുന്നു എന്നുള്ള കാര്യങ്ങള്‍ ആരോപിച്ചായിരുന്നു സമരക്കാര്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് ഉപരോധ സമരം നടത്തിയത്.

തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രഞ്ജിത്ത് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91501/k-pradeepan-said-that-the-blockade-of-cheruvannur-village-office-is-condemnable)