---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ്  ലാബ് പ്രവര്‍ത്തനം സജീവമായി"
english_title: "Talent Lab activity has become active in Nochad Higher Secondary School perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91565/talent-lab-activity-has-become-active-in-nochad-higher-secondary-school-perambra"
published_at: "2023-01-21T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb838b0d112_1saratha.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ്  ലാബ് പ്രവര്‍ത്തനം സജീവമായി

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം സജീവമായി.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം സജീവമായി.

വിദ്യാര്‍ത്ഥികളുടെ ടാലന്റുകള്‍ പരിപോഷിപ്പിക്കുന്നതിനായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ് ലാബിന്റെ പ്രവര്‍ത്തനം സജീവമാക്കി.

2023 വര്‍ഷത്തെ പദ്ധതികളുടെ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു.

പ്രധാനധ്യാപകന്‍ പി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പുലര്‍കാലം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

ഇതിന്റെ ഭാഗമായി യോഗ, എയറോബിക്‌സ്, കരാട്ടേ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. സംഗീതം, നൃത്തം, നാടകം, ചിത്രരചന, വാദ്യോപകരണങ്ങള്‍ തുടങ്ങിയ ടാലന്റുകള്‍ പരിശീലിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രശസ്തരായ പരിശീലകര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്നതാണ്.

ആര്‍. അബ്ദുല്‍ മജീദ്, എം. ബിന്ദു, സി. നസീറ, ബാബു, റഷീദ്, എ.പി. അസീസ്, ഇ.കെ. യൂസഫ്, കെ. ബബീഷ്, നസീര്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91565/talent-lab-activity-has-become-active-in-nochad-higher-secondary-school-perambra)