---
title: "റബര്‍ പുകപുരയും റബര്‍ഷീറ്റും കത്തിനശിച്ചു "
english_title: "The rubber pukappura and rubber sheet were burnt perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91794/the-rubber-pukappura-and-rubber-sheet-were-burnt-perambra"
published_at: "2023-01-22T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd17998b5b3_1akni1.jpg"
keywords: []
---

# റബര്‍ പുകപുരയും റബര്‍ഷീറ്റും കത്തിനശിച്ചു 

> **Lead Summary:** **പേരാമ്പ്ര : **റബര്‍ പുകപുരയും റബര്‍ഷീറ്റും കത്തിനശിച്ചു. നൊച്ചാട് പഞ്ചായത്തിലെ കല്പത്തൂരില്‍ തേക്കുമ്മല്‍ രാഘവന്‍ മാസ്റ്ററുടെ റബര്‍തോട്ടത്തിലെ പുകപുരയാണ് കത്തിനശിച്ചത്.

## Article Content

**പേരാമ്പ്ര : **റബര്‍ പുകപുരയും റബര്‍ഷീറ്റും കത്തിനശിച്ചു. നൊച്ചാട് പഞ്ചായത്തിലെ കല്പത്തൂരില്‍ തേക്കുമ്മല്‍ രാഘവന്‍ മാസ്റ്ററുടെ റബര്‍തോട്ടത്തിലെ പുകപുരയാണ് കത്തിനശിച്ചത്.

പുകപുരയില്‍ പുകയിട്ടതില്‍ നിന്നും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

അസി: സ്റ്റേഷന്‍ ഓഫീസ്സര്‍മാരായ കെ. പ്രദീപന്‍, പി.സി. പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

പെെട്ടന്ന് തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ റബര്‍ത്തോട്ടത്തിലെ പുകപുരയില്‍ നിന്നും തോട്ടത്തിലേക്കും സമീപത്തെ വീട്ടിലേക്കും തീ പടരുന്നത് തടയാന്‍ കഴിഞ്ഞു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ എ. ഷിജിത്ത്, പി.ആര്‍. സോജു, പി.കെ. സിജീഷ്, എ.കെ. ഷിഗിന്‍ ചന്ദ്രന്‍, കെ.പി. വിപിന്‍, എം.ജി. അശ്വിന്‍ ഗോവിന്ദ്, വി.കെ. ഷൈജു, കെ. അജേഷ് ഹോംഗാര്‍ഡ്, പി. മുരളീധരന്‍ എന്നിവര്‍ അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91794/the-rubber-pukappura-and-rubber-sheet-were-burnt-perambra)