---
title: "പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Perambra EMS Co-operative Hospital organized a free camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91798/perambra-ems-co-operative-hospital-organized-a-free-camp"
published_at: "2023-01-22T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd1dc1f04ae_1ems4.jpg"
keywords: []
---

# പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് സൗജന്യ അസ്ഥി രോഗ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ആശുപത്രി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആശുപത്രി വൈസ് പ്രസിഡന്റ് വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഷാജിമ, കമലാദേവി, മേരി കുര്യാക്കോസ്, വിജയന്‍ ആലക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

ഡോ. ജിനു മാത്യു, ഡോ: അശോക് പരപ്പില്‍, ഡോ. രാഹുല്‍, ഡോ. ഷംജാദ് എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

ആശുപത്രി സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ ടി.കെ. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

ജനുവരി 29 ന് മോട്ടോര്‍ തൊഴിലാളികള്‍ക്കുള്ള സൗജന്യമെഡിക്കല്‍ ക്യാമ്പ് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91798/perambra-ems-co-operative-hospital-organized-a-free-camp)