---
title: "കാവില്‍ തേച്ചേരി കരിയാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി "
english_title: "Kavil Thecheri Kariyathan flagged off for the temple festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91800/kavil-thecheri-kariyathan-flagged-off-for-the-temple-festival"
published_at: "2023-01-22T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd21b92fddd_1kodi.jpg"
keywords: []
---

# കാവില്‍ തേച്ചേരി കരിയാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി 

> **Lead Summary:** **കാവുന്തറ **: കാവില്‍ തേച്ചേരി കരിയാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി.

## Article Content

**കാവുന്തറ **: കാവില്‍ തേച്ചേരി കരിയാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിന് ക്ഷേത്രകാരണവര്‍ കുഞ്ഞി നാരായണന്‍ നായര്‍, എടോത്ത് ബാലന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ പുതുക്കുടി, ശങ്കരന്‍, അച്ചുതന്‍ നായര്‍, സജീവന്‍, രാധാകൃഷ്ണന്‍, സുജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജനുവരി 24 ന് സര്‍പ്പബലി, 25ന് ക്ഷേത്രം വനിതാവേദിയുടെ തിരുവാതിര, കോല്‍ക്കളി, ഗാനാര്‍ച്ചന, ജനുവരി 26 ന് ഇളനീര്‍ കുല വരവ്, വൈകുന്നേരം താലപൊലി എഴുന്നള്ളത്ത്, കാവടിയാട്ടം, വിവധ തിറകളും നടത്തപ്പെടുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91800/kavil-thecheri-kariyathan-flagged-off-for-the-temple-festival)