---
title: "അധിവര്‍ഷ ആനുകൂല്യം വിതരണം ചെയ്യണം; ഡികെടിഎഫ് "
english_title: "Superannuation benefit should be distributed; DKTF perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91803/superannuation-benefit-should-be-distributed-dktf-perambra"
published_at: "2023-01-22T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd250074ac2_1_a5.jpg"
keywords: []
---

# അധിവര്‍ഷ ആനുകൂല്യം വിതരണം ചെയ്യണം; ഡികെടിഎഫ് 

> **Lead Summary:** **പേരാമ്പ്ര : **അധിവര്‍ഷ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഡികെടിഎഫ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **അധിവര്‍ഷ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഡികെടിഎഫ് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന കര്‍ഷകതൊഴിലാളികളുടെ അധിവര്‍ഷ ആനുകൂല്യം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്നും ക്ഷേമപെന്‍ഷന്‍ പ്രതിമാസം 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയില്‍ നടന്ന കണ്‍വെന്‍ഷന്‍ യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

ഡികെടിഎഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

അംഗങ്ങള്‍ക്കുള്ള ക്ഷേമനിധി പാസ്ബുക്ക് ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മേച്ചേരി വിതരണം ചെയ്തു.

രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, എ. ഗോവിന്ദന്‍, ഷിജു പുല്ല്യോട്ട്, എം. കുട്ട്യാലി, വി. കുഞ്ഞിക്കേളപ്പന്‍, പി.വി. ലഷ്മിക്കുട്ടി അമ്മ, സത്യന്‍ കല്ലോട് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി യു.കെ. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അശോകന്‍ പെരുമ്പത്താട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91803/superannuation-benefit-should-be-distributed-dktf-perambra)