---
title: "ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യം: സി.പി. ചെറിയ മുഹമ്മദ് "
english_title: "League politics a task given by time: C.P. Little Muhammad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91846/league-politics-a-task-given-by-time-cp-little-muhammad"
published_at: "2023-01-22T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd6669aa1e5_1aq.jpg"
keywords: []
---

# ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യം: സി.പി. ചെറിയ മുഹമ്മദ് 

> **Lead Summary:** **മേപ്പയ്യൂര്‍ : **ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യമാണെന്ന് സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍ : **ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യമാണെന്ന് സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു.

പിന്നോക്കമായവരെ മുമ്പിലെത്തിക്കാനും, അരികുവല്‍ക്കരിപ്പെട്ടവര്‍ക്ക് ദേശീയ ധാരയിലെത്താനും കാലമേല്‍പ്പിച്ച രാഷ്ട്രീയ ദൗത്യമാണ് മുസ്ലിം ലീഗിന് നിര്‍വ്വഹിക്കാനുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പാര്‍ട്ടി ഭാരവാഹിത്വവും, കൗണ്‍സിലര്‍ ഷിപ്പും ഏറ്റെടുക്കുന്ന നേതാക്കള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം മേപ്പയ്യൂര്‍ ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ആര്‍.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. അബൂട്ടി ശിവപുരം മുഖ്യപ്രഭാഷണം നടത്തി.

എസ്.പി. കുഞ്ഞമ്മത്, സി.പി.എ. അസീസ്, എ.വി. അബ്ദുള്ള, മിസ് അബ് കീഴരിയൂര്‍, ടി.കെ. ഇബ്രാഹിം, വി.പി. അബ്ദുസ്സലാം, എസ്.കെ. അസ്സയിനാര്‍, പി.കെ. അബ്ദുള്ള, ഒ. മമ്മു, വി.വി.എം. ബഷീര്‍, മുനീര്‍ കുളങ്ങര, പി.ടി. അഷറഫ്, ആനേരി നസീര്‍, മൂസ്സ കോത്തമ്പ്ര, വി.പി. റിയാസ് സലാം, പി.സി. മുഹമ്മദ് സിറാജ്, ഷിഹാബ് കന്നാട്ടി, മുഹമ്മദ് ചാവട്ട് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എം.കെ.സി കുട്ട്യാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91846/league-politics-a-task-given-by-time-cp-little-muhammad)