---
title: "ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംസ്ഥാനത്താകെ നടപ്പാക്കും; ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വിദ്യാര്‍ത്ഥി വിംഗ് "
english_title: "The awareness campus campaign will be implemented across the state; De-addiction Committee Student Wing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91949/the-awareness-campus-campaign-will-be-implemented-across-the-state-de-addiction-committee-student-wing"
published_at: "2023-01-23T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce4b0972380_1aq2.JPG"
keywords: []
---

# ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംസ്ഥാനത്താകെ നടപ്പാക്കും; ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വിദ്യാര്‍ത്ഥി വിംഗ് 

> **Lead Summary:** **എടച്ചേരി : **ബോധവത്ക്കരിക്കാന്‍ ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംസ്ഥാനത്താകെ നടപ്പില്‍ വരുത്തുമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വിദ്യാര്‍ത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി പറഞ്ഞു.

## Article Content

**എടച്ചേരി : **ബോധവത്ക്കരിക്കാന്‍ ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബോധം ക്യാമ്പസ് ക്യാമ്പയിന്‍ സംസ്ഥാനത്താകെ നടപ്പില്‍ വരുത്തുമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വിദ്യാര്‍ത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥികളെയും, യുവ ജനങ്ങളെയും, പൊതു സമൂഹത്തെയും ബോധ വത്കരിക്കുന്നത്തിന് വേണ്ടി ക്യാമ്പസുകളില്‍ നടപ്പില്‍ വരുത്തുന്ന ബോധവത്കരണ പരിപാടിയാണ് ബോധം ക്യാമ്പസ് ക്യാമ്പയിന്‍.

പരിപാടിയുടെ സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം ബോധം ക്യാമ്പസ് ക്യാമ്പയിന്‍ പോസ്റ്റര്‍ കൈമാറി കൊണ്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

ലഹരിയുടെ ഉപയോഗവും, വിപണനവും വര്‍ദ്ധിച്ചു വരുന്നതില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ഈ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ്  അഡ്വ. കെ പ്രവീണ്‍ കുമാര്‍, എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കമ്മന, എഴുത്തുകാരന്‍ പി.കെ. പാറക്കടവ്, അഡ്വ: ഐ മൂസ്സ, പി. സഫിയ വടകര, അശ്വിന്‍ മതുക്കോത്ത്, ഷിജിന്‍ ലാല്‍, അര്‍ജ്ജുന്‍ ശ്യാം വടക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91949/the-awareness-campus-campaign-will-be-implemented-across-the-state-de-addiction-committee-student-wing)